Friday, January 4, 2013

ഡല്‍ഹി

ജയിലറയ്ക്കുള്ളിലിരുന്നു 
ഓടുന്ന ബസ്സിലെ പെണ്‍കുട്ടിയെ 
ഓര്‍ത്ത് അവന്‍ 
മുഷ്ടി മൈഥുനം ചെയ്തു.

കുതിച്ചു ചാടിയ ശുക്ലത്തിലത്രയും 
പുഴുക്കള്‍ നുരിച്ചു.

ജയിലറവാതില്‍ കമ്പി ഒരെണ്ണം 
ഇടതു കൈയില്‍ ഒളിപ്പിച്ചിരുന്നു 
തൂക്കുമരത്തിലേക്ക് ആണ് 
നടത്തമെങ്കിലും , മൂന്നാം നാള്‍ 
ഉയിര്ത്തെഴുന്നെറ്റ് 
മറ്റൊരുവളുടെ വയറു പിളര്‍ക്കാന്‍ 

കഴുമരത്തില്‍ തൂങ്ങിയാടുമ്പോഴും 
അവന്‍ 
ഉദ്ധരിച്ചു തന്നെ നിന്നു .

ശവം ഏറ്റു വാങ്ങുമ്പോള്‍ അമ്മ 
ഓര്‍ത്തു 
ജനിച്ച നേരത്ത് തിരിഞ്ഞു 
നോക്കിയവന്‍..


============
ഷിജിത്ത് രാഘവന്‍