Saturday, November 27, 2010

കണക്കു പുസ്തകത്തിന്റെ പുറംചട്ട

ഇനിയുമുണ്ട് അഞ്ചു മണിക്കൂറുകള്‍.........
പതിനൊന്നേ നാല്പതിനാണ് മലബാര്‍ എക്സ്പ്രസ്സ്‌.. അതുവരെ എറണാകുളം നോര്‍ത്തിലെ ഈ പ്ലാട്ഫോമില്‍ വല്ല പുസ്തകവും വായിച്ചിരിക്കാം... ആകെക്കൂടി അറിയാവുന്നത് വായനയും വായനോട്ടവും മാത്രമാണല്ലോ.
തീവണ്ടികള്‍ തെക്ക് വടക്ക് വന്നും പോയുമിരുന്നു... തിങ്ങി നിറഞ്ഞ കമ്പാര്ടുമെന്റുകള്‍... ഈച്ചയാര്‍ക്കുന്ന പഴത്തൊലി പോലെ...
ദൂരെ നിന്നേ രഞ്ജി അവരെ ശ്രദ്ധിച്ചു.
അവരെയെന്നല്ല, അതുവഴിപോയ എല്ലാ ഋതുമതികളെയും വളരെ നേരമായി ആര്‍ത്തിയോടെ നോക്കുകയാണ് അയാള്‍. പക്ഷെ അവരാരും രണ്ജിയെ ശ്രദ്ധിച്ചില്ല. എത്രയെത്ര വായ്നോക്കികളെ കണ്ടു തൊലി തഴംപിച്ചവരായിരിക്കണം!
പച്ച നിറമുള്ള സാരിയില്‍ വെള്ള പൂക്കള്‍.. ചെറിയൊരു ബാഗ്‌ മാത്രം കൈയ്യില്‍...കൂടെ ഒരു പയ്യനുണ്ട്..രണ്ടാം ക്ലാസ്സിലോ മറ്റോ ആവും.. പയ്യനെയൊക്കെ ആര് ശ്രദ്ധിക്കുന്നു! സുന്ദരിയായ അവന്റെ അമ്മയുടെ വടിവുകള്‍ സ്നാപ് സ്നാപ് ആക്കി തലച്ചോറിന്റെ മരിയാന ട്രെഞ്ചില്‍ സൂക്ഷിക്കാനുള്ളതാണ്!! നിമിഷങ്ങള്‍ക്കകം അവര്‍ തന്നെ കടന്നു പോകും! നോ ടൈം ടു  വേസ്റ്റ്!
വല്ല ക്ഷേത്രത്തിലും ഒരു നൂറു ശയന പ്രദക്ഷിണം നടത്താം... അവര്‍ തന്റെ മുന്നില്‍ എവിടെങ്കിലും ഇരുന്നു കിട്ടിയാ മതി! അഞ്ചു മണിക്കൂറുകള്‍ അഞ്ചു നിമിഷങ്ങളായി പരിണമിക്കും!
ഓ ദൈവമേ!
ജീവിതത്തില്‍ ദൈവത്തിനെ സ്തുതിച്ചു പോകുന്ന അപൂര്‍വ്വം ഒക്കേഷന്‍സ്! അവര്‍ തന്റെ രണ്ടു നിര മുന്നിലായി ഇരുന്നു!!!
കൂടെ ആ പയ്യനും... പോടേ പയ്യന്‍സേ ...
ഹൊ! അവരുടെ കഴുത്ത്! കടഞ്ഞെടുത്തത് തന്നെ! അരക്കെട്ടിന്റെ വടിവുകള്‍! ലോകം ചുരുങ്ങി ചുരുങ്ങി നിമിഷങ്ങള്‍ക്കകം അവരുടെ പിറകു വശം മാത്രമായി തീര്‍ന്നു!!!
ഇടയ്ക്കെപ്പോഴാണ് ഈ നശിച്ച വൃദ്ധന്‍ കടന്നു വന്നത്???
കറുത്തൊരു ബാഗും കയ്യിലൊരു കാലന്‍ കുടയും...നരച്ചു തടിച്ച പടുകിളവന്‍... പച്ചനിറം പുതച്ച അരക്കെട്ടിനെ കിളവന്റെ കുടവയര്‍ മറച്ചല്ലോ!പയ്യനെ മാത്രം ഇപ്പൊ കാണാം.
വൃദ്ധന്റെ തലയില്‍ ഒരിടിത്തീവീണിരുന്നെങ്കില്‍ നൂറു ശയനപ്രദക്ഷിണം ചെയ്യാം ഭഗവാനെ!
ഒരിടിത്തീയും വീണില്ല.!!! തലങ്ങും വിലങ്ങും പായുന്ന ആള്‍ക്കൂട്ടത്തില്‍ തനിച്ചായത്‌ പോലെ രണ്ജിക്ക് തോന്നി. ഗുവഹടി എക്സ്പ്രസ്സ്‌ ഒന്നാം പ്ലാട്ഫോമില്‍ വന്നു നിന്നു... കുറെയേറെ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇരമ്പിക്കയറി. ജനറല്‍ കമ്പാര്‍ട്ട് മെന്റ് പൊട്ടിത്തെറിക്കാ നായിട്ടുണ്ട്‌! എന്നിട്ടും ആളുകള്‍ തല്ലിയും തള്ളിയിട്ടും കയറുന്നു.... എ സീ റിസര്‍വേഷന്‍ ഉള്ള ഉത്തരേന്ത്യന്‍ സുന്ദരികളും അവരുടെ ചുവന്ന ചുണ്ടുകളുള്ള ആപ്പിള്‍ കാമുകന്മാരും ഈ രംഗങ്ങള്‍ കാമറയില്‍ പകര്തുന്നുണ്ട്! ചിലപ്പോഴൊക്കെ പൊട്ടിച്ച്ചിരിക്കുന്നുമുണ്ട്!! ആറടി ഉയരക്കാരനായൊരു കാമുകന്‍ കാമുകിക്ക് വേണ്ടി ഒരു തൂണില്‍ അള്ളിപ്പിടിച്ചു കയറി പടമെടുത്തു കൊടുക്കുന്നു... പ്രണയം തിളങ്ങുന്ന കണ്ണുകളോടെ തുള്ളിച്ചാടി അവള്‍ പറയുന്നു "ഖീച്ചോ... ഓര്‍ ഖീച്ചോ..."........
പെട്ടെന്ന്!!!!!!!
വൃദ്ധന്‍ എണീറ്റ്‌ നിന്നു....
ഒരു സ്വപ്നത്തിലെന്ന പോലെ അയാളുടെ കുട താഴേക്ക് വീണു... അയാള്‍ അത് ശ്രദ്ധിക്കാതെ ബാഗും തൂക്കി ധൃതിയില്‍ നടക്കുകയാണ്... കഷ്ടിച്ച് നാല് ചുവടുകള്‍... വൃദ്ധന്‍ കുഴഞ്ഞു വീണു. അയാളുടെ കണ്ണുകള്‍ തുറിച്ചു തുറിച്ചു വന്നു... അയാള്‍ മരിച്ചിരിക്കുന്നു.  ഒരുപാട് ആളുകള്‍ വൃദ്ധന് ചുറ്റം കൂടി. പച്ചനിറം മൂടിയ ആ സുന്ദരി തന്റെ തൊട്ടടുത്ത് നില്‍ക്കുന്നു...
മരണത്തിന്റെ ഞെട്ടലില്‍ നിന്നും സൌന്ദര്യത്തിന്റെ വിഭ്രാന്തിയിലേക്ക്!!!
ഒരു നമ്പര്‍ ഇറക്കാന്‍ തന്നെ തീരുമാനിച്ചു.
"മേഡം... ഡോക്ടര്‍ ആണോ??"
മരണത്തിന്റെ മരവിപ്പില്‍ നിന്നും രക്ഷപെടാന്‍ അവരും കാത്തിരിക്കയാണെന്ന് തോന്നി...
"അല്ല...ഹൌസ് വൈഫ്‌ ആണ്..", മറുപടി പറയുന്നതിനിടെ അവര്‍ വിഷയം മാറ്റി.:" അയ്യോ..എന്‍റെ മോന്‍ എവിടെ??" എന്ന് പറഞ്ഞു അവര്‍ നടന്നു തുടങ്ങി. പിന്നാലെ രണ്ജിയും...! ചെക്കന്‍ ആ കസേരയില്‍ തന്നെ ഇരിപ്പുണ്ട്.. രഞ്ജി അവന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്നു. ആ സ്ത്രീയും.
"ഏത് വണ്ടിക്കാണ്‌??" അവര്‍ ചോദിച്ചു.
"മലബാര്‍..പതിനൊന്നു മണി കഴിഞ്ഞേ വരൂ", എന്തിനും ഏതിനും ഇഷ്ടം പോലെ സമയമുണ്ടെന്ന ഭാവത്തില്‍ രഞ്ജി മറുപടി പറഞ്ഞു.
"പേരെന്താണ്??", വായിലൂറിയ വെള്ളം അകത്തേക്ക് ഇറക്കി രഞ്ജി ചോദിച്ചു.
"അവന്‍ ചിക്കു.... ഞാന്‍ ദേവകുമാരി...", അവര്‍ പറഞ്ഞു.
അവര്‍ ചോദിക്കും മുമ്പ് രഞ്ജി പറഞ്ഞു,"ഞാന്‍ രഞ്ജി...". മുഴുമിപ്പിക്കും മുമ്പ് നീല ജീന്‍സ് ഇട്ട ഒരാള്‍ അവരുടെ അടുത്ത് വന്നു ചെവിയില്‍ എന്തോ മന്ത്രിച്ചു. അയാള്‍ പെട്ടെന്ന് പോയി.
ദേവകുമാരി രണ്ജിയുടെ നേരെ തിരിഞ്ഞു,"രഞ്ജി ... ഒരുപകാരം ചെയ്യാമോ?"
ഇതെന്തു ചോദ്യമാണ് എന്‍റെ ദേവൂ...നിന്റെ അടിപ്പാവാട വരെ ഞാന്‍ അലക്കിതരില്ലേ? എന്നൊക്കെ മനസ്സില്‍ പറഞ്ഞു,"പറഞ്ഞോളൂ " എന്ന് മാത്രം മറുപടി കൊടുത്തു!
"എനിക്ക് അത്യാവശ്യമായി കച്ചേരിപ്പടി വരെ പോവണം.... ഞാന്‍ വരുന്നത് വരെ മോനെ ഒന്ന് നോക്കിക്കൊള്ളാമോ???... വളരെ അത്യാവശ്യമായത് കൊണ്ടാണ്..", ദേവകുമാരി പറഞ്ഞു.
രഞ്ജി സമ്മതിച്ചു. നന്ദി പോലും പറയാതെ അവര്‍ പെട്ടെന്ന് പോയി.. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ നേരത്തേ അസ്തമിച്ചതും ഇരുട്ടുപരന്നതും രഞ്ജി അറിഞ്ഞു.
"മോന്റെ പേരെന്താ??", ഒരു താല്‍പര്യവുമില്ലാതെ രഞ്ജി ചോദിച്ചു.
"ചിക്കു"
"ഏത് ക്ലാസ്സിലാ??", അടുത്ത ചോദ്യം.
ചെക്കന്‍ തിരിച്ചൊരു ചോദ്യം,"മാമന് ഏത് വണ്ടിക്കാ പോണ്ടേ?"
അത് തന്നെ ഇരുത്തി ചോദിച്ചതല്ലേ എന്ന് രണ്ജിക്ക് തോന്നി."മലബാറിന്", രഞ്ജി പറഞ്ഞു.
'മോന്‍ എവിടെക്കാ??", രഞ്ജി ബിദ്ധിപൂര്‍വം ചോദിച്ചു.
"ഞങ്ങക്കെവിടെം പോണ്ടാ.",രഞ്ജി ഞെട്ടി. അപ്പോഴാണ് അവന്റെ കൈയിലെ സ്കൂള്‍ ബാഗ്‌ ശ്രദ്ധിച്ചത്.
"പിന്നെന്തിനാ ഇവിടെ വന്നെ??"
"അമ്മയ്ക്കിവിടെയാ ജോലി... നൈറ്റ്‌ ഡ്യൂട്ടി ", ബാഗ്‌ തുറന്നു ഒരു നോട്ട് ബുക്ക്‌ എടുക്കുന്നതിനിടയില്‍ ചിക്കു പറഞ്ഞു. അത് കേട്ടപ്പോ രണ്ജിക്ക് സമാധാനമായി!
ആശ്വാസം മറച്ചു വെച്ച് അയാള്‍ ചോദിച്ചു,"അച്ഛന്‍??"
"മരിച്ചു പോയി.", രണ്ജിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി!!!
"മോന്റെ വീട് എവിടെയാ??", രഞ്ജി സൂത്രത്തില്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് വീടില്ല മാമാ, രാത്രി ഇവിടെയാ താമസം."
"മോന്‍ പഠിച്ചോളൂ", രഞ്ജി പതിയെ പറഞ്ഞു.
പയ്യന്‍ പുസ്തകം തുറന്നു. ബ്രൌണ്‍ പൊതിയിട്ട ഒരു നോട്ബുക്ക്...സചിന്‍ടെന്‍ടുല്കരുടെ ചിത്രമുള്ള സ്ടിക്കെരില്‍ "ഗണിതം" എന്നെഴുതിയിരുന്നു. അതിന്റെ ഏറ്റവും പിറകിലെ പേജ് എടുത്തു. അവിടെ നൂറിന്റെ ചില നോട്ടുകള്‍!
സംശയത്തോടെ രണ്ജിയെ ഒന്ന് നോക്കിയ ശേഷം  പയ്യന്‍ എണ്ണി.."നൂറു, ഇരുന്നൂറ്, പത്ത്, പത്ത്, ഇരുപത്, ഇരുപത് ", പിന്നെ കീശയില്‍ നിന്നും ചില്ലറകള്‍ എടുത്തു,"രണ്ട്, രണ്ട്, ഒന്ന്, ഒന്ന്.... ഇരുന്നൂട്ടരുപത്തി ആറ്."... എന്നിട്ട് പുസ്തകത്തിന്റെ ചട്ടയില്‍ "266" എന്നെഴുതി. അതിന്റെ മുകളിലുള്ള പഴയ കണക്കുകള്‍ വെട്ടി., പുസ്തകം മടക്കി വെച്ചു.
ദേവകുമാരി ഇതുവരെ മടങ്ങി വന്നില്ല,"മോന്റെ അമ്മ എന്താ വരാത്തെ??", രഞ്ജി ചോദിച്ചു.
"അമ്മക്ക് ജോലിത്തിരക്കായത് കൊണ്ടാ, മാമന്‍ പേടിക്കണ്ട... മാമന്റെ വണ്ടി വന്നാ മാമന്‍ പൊയ്കോ"
മലബാര്‍ എക്സ്പ്രസ്സ്‌ വരാന്‍ ഇനി പത്ത് മിനിറ്റ് മാത്രം....
എവിടെനിന്നെന്നറിയില്ല ദേവകുമാരി ഓടി എത്തി.
അവര്‍ വിയര്‍ത്ത്‌ കിതക്കുന്നുണ്ടായിരുന്നു... ചുണ്ടുകളില്‍ ചോര കല്ലിച്ചിരുന്നു.....
"സോറി..രഞ്ജി, ഞാന്‍ ലേറ്റ് ആയിപ്പോയി.വളരെ നന്ദിയുണ്ട്", അവര്‍ അല്പം മാറി നിന്നു നൂറിന്റെ ചില നോട്ടുകള്‍ പയ്യന്റെ കൈയ്യില്‍ കൊടുത്തു. പയ്യന്‍ അത് എണ്ണി നോക്കി കണക്ക് പുസ്തകത്തിന്റെ പിറകില്‍ മടക്കി വെച്ചു.
"നമ്മളും പൈസക്കാരാകും, അല്ലെ അമ്മെ??", പയ്യന്റെ ശബ്ദം മലബാര്‍ എക്സ്പ്രസ്സിന്റെ ചൂളം വിളിയില്‍ ചിതറിതെറിക്കവേ രഞ്ജി എണീറ്റ്‌ നടന്നു.

21 comments:

ആദൃതന്‍ | Aadruthan said...

ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന അഭയമില്ലാത്ത സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു.

faisu madeena said...

മാഷേ..ഇത് കഥ ആണോ അതോ യാഥാര്ത്യം ആണോ ??..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല....ഓരോ കഥകള്‍ ...താങ്ക്സ് മാഷേ

ഒഴാക്കന്‍. said...

പറഞ്ഞത് വെച്ച് അവര്‍ രക്ഷപെടണം

കുമാരന്‍ | kumaran said...

ആ കൂടെ കൂടെ ശയനപ്രദഖിണം നേര്‍ന്നതിന് വല്ല ഗുണവുമുണ്ടായോ?

പട്ടേപ്പാടം റാംജി said...

റെയില്‍വേ സ്റെഷനിലും ജീവിതങ്ങള്‍...
ജീവിക്കാനും ജീവിപ്പിക്കാനും ചിലര്‍....
ആശംസകള്‍.

ഹംസ said...

ഒരു കൂട്ടുകാരനെ യാത്രയാക്കാന്‍ ഒലവക്കോട് റെയില്‍വേസ്റ്റേഷനില്‍ രാത്രിയില്‍ ചെല്ലേണ്ടി വന്നപ്പോള്‍ നേരില്‍ കണ്ട ഒരു കാഴ്ചയുടെ മറ്റൊരു രൂപം കഥയായി വായിക്കാന്‍ കഴിഞ്ഞു ഇവിടെ....

കഥ നന്നായിരിക്കുന്നു...

ആദൃതന്‍ | Aadruthan said...

നന്ദി ഫൈസു...
ഒഴാക്കന്‍...
കുമാരേട്ടന്‍...
റാംജി....
ഹംസക്ക..

റ്റോംസ്‌ || thattakam .com said...

അവര്‍ രക്ഷപെടണം.... നല്ല കഥ. ആശംസകള്‍

josh said...

vayanayum vaainoottavum ...

jayarajmurukkumpuzha said...

assalayittundu...... aashamsakal.......

Anonymous said...

കൊള്ളാം ഏട്ടാ....കണ്ണുകള്‍ നിറഞ്ഞു....

ആദൃതന്‍ | Aadruthan said...

നന്ദി ടോംസ്...
ജോഷ്‌ ...
ജയറാം മുരുക്കുംപുഴ ..
ശ്രീദേവി...

jyo said...

കഷ്ടം-ജീവിക്കാനായി ഏതെല്ലാം വേഷങ്ങള്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വരികൾ കൊണ്ടും ,വരകൊണ്ടും ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ചില യഥാർത്ഥരൂപങ്ങളുടെ ഒരു നേർക്കാഴ്ച്ച തന്നെയായിരുന്നു...ഞാനിവിടെ കണ്ടത്..കേട്ടൊ ഭായ്.
അഭിനന്ദനങ്ങൾ...!

ആദൃതന്‍ | Aadruthan said...

നന്ദി ജ്യോ...
നന്ദി ബിലാത്തി മുരളിയേട്ടാ..

സിദ്ധീക്ക.. said...

ഇപ്പോഴാ ഇങ്ങിനെ ഒന്ന് കാണാന്‍ കഴിഞ്ഞത് , നല്ല രചനകള്‍ ശൈലി ഇഷ്ടമായി ..ആശംസകള്‍
ഇനി പോസ്റ്റ്‌ ഇടുമ്പോള്‍ അറിയാനായി ഫോളോ ചെയ്തിട്ടുണ്ട് ...

നിർമുഖൻ said...

കൊള്ളാം നന്നായിട്ടുണ്ട്.

ആദൃതന്‍ | Aadruthan said...

നന്ദി സിദ്ധീക്ക,
നിര്‍മുഖന്‍,
സുമ ടീച്ചര്‍,
അനില്‍കുമാര്‍...
സൗഹൃദം തുടരാം. പുതുവത്സരാശംസകള്‍.

ഡി.പി.കെ said...

റെയില്‍വേ സ്റേഷന്‍ കൃത്യമായി തന്നെ വിവരിച്ചു , റെയില്‍വേ സ്റെഷനിലെ വായ്നോട്ടം ഒരു പ്രതെയക രസമാണ് . അതിലുപരിയായി കഥ ചങ്കില്‍ തന്നെ കൊണ്ടു. മരിച്ചു വീണ വൃദ്ധനെ ശ്രദ്ധിക്കാതെ പച്ചസാരിയെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാരന്‍ ഇന്നത്തെ കേരളജനതയെ പ്രതിനിധികരിക്കുന്നു .
കഥ നന്നായി ആശംസകള്‍ .

കമന്റടി മോഡറേറ്റര്‍ said...

വായി നോട്ടത്തിനു ഡിഗ്രി എടുത്ത ആളാണല്ലേ .നല്ല ഹൃദ്യമായ കഥ

ആദൃതന്‍ | Aadruthan said...

താങ്ക്സ് ഡീ പീ കെ
കമന്റടി മോഡറേറ്റര്‍........
പുതുവത്സരാശംസകള്‍.