Tuesday, November 2, 2010

കഥാപാത്രംപാങ്ങപ്പാറയിലെ ഓരോ വീട്ടുകാരും ഗണേശനെ ഭയപ്പെട്ടു. അയാളെ കാണുമ്പോള്‍ത്തന്നെ പലരും ഓടിയൊളിക്കും. പ്രഭാതങ്ങളില്‍ പാങ്ങപ്പാറയിലെ ഏതൊരു വീടിനു മുന്നിലും അയാള്‍ വന്നെത്താം. മുന്‍ വാതില്‍ തുറക്കാന്‍ തന്നെ എല്ലാവര്ക്കും പേടിയാണ്.
രാവിലെ എട്ടുമണിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും അയാള്‍ വന്നുകയറും. 
വലതുകൈയ്യില്‍ മൂര്‍ച്ചയേറിയ ഒരു കത്തിയുമുണ്ടാകും. ഇടതു കൈയ്യില്‍ തലേ ദിവസം രാത്രി അയാള്‍ ഉറക്കമിളച്ച് എഴുതി തീര്‍ത്ത ഒരു കഥയും ഉണ്ടാകും. പത്തോ പതിനഞ്ചോ പേജുകള്‍ വരും.
വാതില്‍ തുറക്കുന്ന ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ കഴുത്തില്‍ അയാള്‍ കത്തി ചേര്‍ത്ത് പിടിക്കും. പിന്നെ ഒരിടത്ത്‌ മിണ്ടാതെ ഇരുന്നു കഥ വായിച്ചു കൊള്ളണം. വായിച്ചാ മാത്രം പോര . വിമര്‍ശിക്കുകയും വേണം. അയാള്‍ക്ക്‌ പത്ത് ശതമാനം ഭ്രാന്തെന്നാണ് പറയപ്പെടുന്നത്‌. അയാളെക്കൊണ്ട് മറ്റു ഉപദ്രവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്ന് തീരത്ത് പറയാന്‍ ആവില്ല . രാവിലെ വിരിയുന്ന പൂക്കളൊക്കെ അയാള്‍ ഭീഷണിപ്പെടുത്തി പറിച്ചു കൊണ്ടുപോവും  . എട്ടു മണി കഴിഞ്ഞാല്‍ അയാള്‍ എങ്ങോട്ടോ പോയ്മറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗണേശന്‍ പാങ്ങപ്പാറയുടെ ഭാഗമാണ്.
ശ്രീകാര്യം പോലിസ് സ്റ്റേഷന്‍ലെ എസ്സൈ ജേക്കബ്‌ ജോഹ്നിന്റെ വീട്ടില്‍ നിന്ന് പോലും അയാള്‍ പൂക്കള്‍ പറിക്കും.
മഞ്ഞുമൂടിയ ഒരു ഡിസംബറില്‍ കോളാമ്പി പൂക്കള്‍ പറിച്ച ശേഷം തുണിസഞ്ചിയിലാക്കി  പോകാനൊരുങ്ങുമ്പോള്‍ ഗണേശന്‍ നിശ്ചലനായി നിന്നുപോയി. 
തൊട്ടുപിറകില്‍ എസ്സൈ ജേക്കബ്‌ ജോണ്‍ നില്‍പ്പുണ്ട്. ഗണേശന്‍ ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയപ്പോള്‍ എസ്സൈ തടഞ്ഞു. മുഖമടച്ച്ചുഒരൊറ്റ അടി. ഗണേശന്‍ പുകഞ്ഞു പോയി. പിന്നീടൊരു ദിവസം ലോക്ക് അപ്പില്‍. അയാളുടെ എല്ലുകള്‍ ചിലതൊക്കെ പൊട്ടി.   മുഖത്താകെ രക്തം കല്ലിച്ച്ചുനിന്നു.
പിന്നീട് കുറെ ദിവസത്തേക്ക് അയാളെ ആരും പാങ്ങപ്പാറയില്‍ കണ്ടില്ല. എല്ലാവര്ക്കും ആശ്വാസമായി. പക്ഷെ തന്റെ വീട്ടിലെ കോളാമ്പിപ്പൂക്കളും റോസാപ്പൂക്കളും ഇപ്പോഴും അപ്രത്യക്ഷമാവുന്നുന്ടെന്നു ജേക്കബ്‌ ജോണ്‍ ശ്രദ്ധിച്ചു. അതിരാവിലെ എപ്പോഴോ ഗണേശന്‍ വരുന്നുണ്ട്. കൈയ്യോടെ പിടിച്ചു രണ്ടു പൊട്ടിക്കണം.
അതിരാവിലെ ജേക്കബ്‌ ജോണ്‍ ഉറക്കമുണര്‍ന്നു. ഏതാണ്ട് അഞ്ച്മുക്കാല്‍ ആയിക്കാണും. ഇരുട്ടത്ത് ചെടികള്‍ക്കിടയില്‍ ഒരനക്കം. ജേക്കബ്‌ ജോണ്‍ കോളാമ്പി ചെടിയെ ലകഷ്യമാക്കി ശരവേഗം കുതിച്ചു. ഇത് അവന്‍ തന്നെ. അവിടെ എത്തി അയാള്‍ ഞെട്ടി. പൂക്കള്‍ പറിച്ചെടുത്തു ഗണേശന്‍ സ്ഥലം വിട്ടിരിക്കുന്നു. ഇന്നവനെ പിടിചില്ലെങ്ങില്‍ ശരിയാവില്ല. അയാള്‍ ബസ്‌ സ്റൊപ്പിലെക്ക് ഓടി. അപ്പോഴേക്കും ഒരു ബസ്‌ പോയിക്കഴിഞ്ഞിരുന്നു. ദൂരെ നിന്നും അയാള്‍ ബോര്‍ഡ്‌ വായിച്ചു . കണ്ണമ്മൂല വഴി തമ്പാനൂര്‍. അയാള്‍ തിരിച്ചോടി. കാര്‍ എടുത്തു അതിവേഗം ഓടിച്ചു. അയാള്‍ ബസ്സിന്റെ തൊട്ടുപിറകില്‍ എത്തി. ഈ ബസ്സില്‍ വെച്ച് വേണ്ട. അവന്‍ പുറത്തേക്ക് ഇറങ്ങട്ടെ .
അയാള്‍ കാറിന്റെ വേഗം കുറച്ചു.
പാറ്റൂര്‍ജങ്ക്ഷനില്‍ ഗണേശന്‍ ഇറങ്ങുന്നത് ജോണ്‍ ജേക്കബ്‌ കാറിലിരുന്നു കണ്ടു. അയാള്‍ പുറത്തിറങ്ങി. അതിവേഗത്തിലാണ് ഗണേശന്റെ നടപ്പ്. അവിടെയൊക്കെ കുറെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉണ്ട്. അവിടെയൊന്നും അയാള്‍ കയറിയില്ല. പെട്ടെന്ന് അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞു. ജേക്കബ്‌ ജോണ്‍ ഓടാന്‍ തുടങ്ങി.
അല്പം കഴിഞ്ഞു കരി നീല പെയിന്റടിച്ച ഒരു ഗേറ്റ് കണ്ടു. അവിടെ അങ്ങിങ്ങായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ശവ കുടീരങ്ങള്‍. 
ദൂരെ ഒരു കറുത്ത ഗ്രന്യ്റ്റ് കല്ലറയ്കടുത്തു ഗണേശന്‍. അയാള്‍ അവിടെ പൂക്കള്‍ വിതറുകയാണ്‌. റോസാപ്പൂക്കളും അങ്ങിങ്ങായി കോളാമ്പിപ്പൂക്കളും. നേര്‍ത്ത സൂര്യപ്രഭയില്‍ തിളങ്ങുന്ന കറുത്ത ഗ്രന്യ്ടിനെ അവ കൂടുതല്‍ മാസ്മരമാക്കി. 
ജേക്കബ്‌ ജോണ്‍ അടുത്ത് വന്നത് ഗണേശന്‍ അറിഞ്ഞില്ല.  അയാള്‍ കല്ലറയില്‍ തല ചായ്ച്ചു വിതുമ്പുകയാണ്. 
അരികെ നിശ്ചലനായി നിന്ന് കൊണ്ട് ജേക്കബ്‌ ജോണ്‍ കല്ലറയില്‍ എഴുതിയിരിക്കുന്നത് വായിച്ചു. 
സ്ടല്ല ജേക്കബ്‌ ജോണ്‍.
ജനനം 19. 03. 1981
മരണം 28.07.2007
തന്റെ മകള്‍ മരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അയാള്‍ നിശബ്ദനായി തിരിച്ചു നടന്നു..


24 comments:

Jithu said...

Dedicated to all inter-religious lovers. may all such love bloom forever.may the world be filled with love.

srushtisargaboomi said...

adyam nee munnil nadakkuka,,,,,,,,,,,,
pinneedu ninoodoppam nadakkaam
avasanam pirake..............

shijithinu snehathode maaaaaaaaaaaaannnnniiiiiiiikkkkkkkooooth

josh said...

mukamadakki oru ottaadi.... i felt that... this is just the beginning...we are waiting 4 more fireworks... n ya.. wishing u n famiy a safe diwali da!!

Jithu said...

thank you josh and manikkoth.

പട്ടേപ്പാടം റാംജി said...

നല്ലൊരു കൊച്ചു കഥ

Jithu said...

നന്ദി റാംജി

Anonymous said...

അപ്പൂപ്പന്‍ താടി തേടി വന്നതാ.....ഒരു കൊചു കഥ കേട്ട സന്തോഷത്തില്‍ മടങ്ങുന്നു....

Jithu said...

നന്ദി ശ്രീദേവി

ഹംസ said...

ക്ലൈമാക്സ് ഒട്ടു പ്രതീക്ഷിക്കാത്തതായിരുന്നു... വളരെ കുറഞ്ഞ വരികളിലൂടെ നല്ല ഒരു കഥ പറഞ്ഞിരിക്കുന്നു..

Jithu said...

നന്ദി ഹംസ മാഷെ.

Indiamenon said...

അസ്സലായിട്ടുണ്ട്. ഉദ്വേഗത്തോടെ കഥ വായിക്കുമ്പോഴേ അതില്‍ എവിടെയോ ഒരു തേങ്ങല്‍ ഉണ്ടെന്ന് മനസ്സു പറയുന്നുണ്ടായിരുന്നൂ.. നല്ല, മനസ്സില്‍ തട്ടിയ കഥ.

Echmukutty said...

അപ്പൂപ്പൻ താടിയല്ലല്ലോ ഇത്,
കഥ നന്നായി.
ഇനിയും വരാം.

Jithu said...

നന്ദി ഇന്ത്യമേനോന്‍ സര്‍ , നന്ദി എച്ച്മുക്കുട്ടി

Rare Rose said...

ചെറുതെങ്കിലും മനോഹരം..

ആദൃതന്‍ said...

നന്ദി Rare Rose

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആകര്‍ഷണീയമായ അവതരണം. നന്ദി .ആശംസകള്‍

ആദൃതന്‍ said...

നന്ദി ഇസ്മയില്‍ മാഷെ.

ചിന്നവീടര്‍ said...

കഥ നന്നായി... ഗണേശന്‍ കത്തി കഴുത്തില്‍ വച്ച് കഥ വായിപ്പിക്കുന്ന ഭാഗത്തുനിന്നു തുടങ്ങിയപ്പോള്‍ വേറെ എന്തോ പ്രതീക്ഷിച്ചു!

ആദൃതന്‍ said...

നന്ദി ചിന്നവീടന്‍

RNA said...

Kollam. Nannayittundu

ആദൃതന്‍ said...

Thank you RNA..

nikukechery said...

masheaeee..
nannaayeeee

ആദൃതന്‍ | Aadruthan said...

Thank you Niku...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കഥാഗതി തിരിച്ചു വിട്ടൊരു നല്ല കഥ...!